ബംഗ്ലൂരു : സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരി ദൗത്യം വഴി തിരികെ എത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് കര്‍ണാടക സർക്കാർ ക്വാറന്റീൻ. കർണാടക സർക്കാരിന്റെ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്ക് ഇന്നലെ രാത്രി വൈകി എല്ലാവരെയും എത്തിച്ചു. ചട്ടപ്രകാരം അഞ്ച് ദിവസം ഇവിടെ ക്വാറന്റീനിൽ കഴിയും. 25 മലയാളികളാണ് യെല്ലോ ഫീവർ വാക്സീൻ സർട്ടിഫിക്കറ്റില്ലാതിരുന്നതിനാൽ ബംഗ്ലൂരുവിൽ നിന്നും നാട്ടിലേക്ക് എത്താനാകാതെ ദുരിതത്തിലായത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അഞ്ച് ദിവസം ബെംഗളുരുവിൽത്തന്നെ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു വിമാനത്താവള അധികൃതരുടെ നിലപാട്. സ്വന്തം ചിലവിൽ ക്വാറന്റീനിൽ പോകണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിരുന്നു
- Home
- Uncategorized
- സുഡാനിൽ നിന്നെത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, ക്വാറന്റീൻ സൗകര്യമൊരുക്കി കർണാടക സർക്കാർ
previous post