22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനം ടൈംസ് സ്ക്വയറിൽ
Kerala

ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനം ടൈംസ് സ്ക്വയറിൽ

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ജൂൺ ഒമ്പത്, 10, 11 തീയതികളിൽ ന്യൂയോർക്ക് ടൈം സ്ക്വയറിൽ നടക്കും. അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ സാധ്യതകളും വെല്ലുവിളികളും മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ ഭാവിയും വെല്ലുവിളികളും മാരിയറ്റ് മർക്വേയിൽനടക്കുന്ന സമ്മേളനം ചർച്ച ചെയ്യും.

നവകേരളമെന്ന ആശയത്തിൽ അമേരിക്കൻ മലയാളികളുടെ പങ്കാളിത്ത സാധ്യതകളും പുതുതലമുറയിലെ അമേരിക്കൻ മലയാളികൾക്കിടയിൽ മലയാള ഭാഷയും സംസ്കാരവും എത്തിക്കുന്നതും സമ്മേളനം ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ, എ എൻ ഷംസീർ, ചീഫ്സെക്രട്ടറി വി പി ജോയി, നോർക്കാ റസിഡന്റ്‌ വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്കയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല, എൽകെഎസ് ഡയറക്ടർ ഡോ. കെ വാസുകി എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.

Related posts

മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

ചെലവ് 1.95 കോടി; സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം.

Aswathi Kottiyoor

വിശക്കുന്നവർക്ക്‌ ഈ വീട്ടിൽ ആഹാരം ഉണ്ടാകും’ ; വൈറലായി ബോർഡും വീടും

Aswathi Kottiyoor
WordPress Image Lightbox