21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സാങ്കേതിക സർവകലാശാല : രണ്ടാംഘട്ടം 50 ഏക്കർ കൂടി കൈമാറി , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നിർമാണം 2 മാസത്തിനകം
Kerala

സാങ്കേതിക സർവകലാശാല : രണ്ടാംഘട്ടം 50 ഏക്കർ കൂടി കൈമാറി , അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നിർമാണം 2 മാസത്തിനകം

സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന്‌ വിളപ്പിൽശാലയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ തിരുവനന്തപുരം കലക്ടർ ജെറോമിക് ജോർജ്‌ സാങ്കേതിക സർവകലാശാല വിസി ഡോ. സജി ഗോപിനാഥിന് കൈമാറി. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. രണ്ടു ഘട്ടത്തിലായി 100 ഏക്കർ ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്.

സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണം രണ്ടുമാസത്തിനകം ആരംഭിക്കും. ആസ്ഥാനത്തിനു സമീപത്തായി തിരുവനന്തപുരം എൻജിനിയറിങ്‌ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് (ട്രെസ്റ്റ് പാർക്ക്) നിർമിക്കും. ഇതിന്റെ ഭാഗമായാണ് 68 ഭൂവുടമകളുടെ 50 ഏക്കർ രണ്ടാംഘട്ടമായി ഏറ്റെടുത്തത്. 136 ഭൂവുടമകളുടെ 50 ഏക്കർ ആദ്യഘട്ടമായി കഴിഞ്ഞ വർഷം കൈമാറിയിരുന്നു. മദ്രാസ് ഐഐടി പാർക്കിന്റെ മാതൃകയിലാണ്‌ വ്യവസായ ഗവേഷണ പാർക്ക്‌.

21 വീട്‌ ഉൾപ്പെടുന്ന ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്. കിഫ്ബി വഴി 190 കോടി രൂപ നഷ്ടപരിഹാരമായി രണ്ടാംഘട്ടത്തിൽ നൽകുന്നു. ഒരാഴ്ചയ്‌ക്കുള്ളിൽ ഇത്‌ ഭൂവുടമകളുടെ അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടത്തിൽ 184 കോടിരൂപ നഷ്ടപരിഹാരമായി നൽകിയിരുന്നു.

Related posts

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

Aswathi Kottiyoor

*25 കോടിയുടെ ബംപർ ഈ ടിക്കറ്റിന്; ഭാഗ്യശാലിയെ അന്വേഷിച്ച് കേരളം.*

Aswathi Kottiyoor

പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണം ആരംഭിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox