26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പാർക്കിംഗ് നമ്പർ: വാഹന രേഖകൾ പരിശോധിക്കുന്നു
Kerala

പാർക്കിംഗ് നമ്പർ: വാഹന രേഖകൾ പരിശോധിക്കുന്നു

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തുന്നു. കോർപ്പറേഷൻ പരിധിയിൽ പാർക്കിങ് നമ്പർ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥൻമാർ വാഹനത്തിന്റെ രേഖകൾ സഹിതം നിശ്ചിത തീയതികളിൽ ഹാജരാകണം. തീയതി, പാർക്കിങ് നമ്പർ എന്ന ക്രമത്തിൽ.
മെയ് രണ്ട്-1901 മുതൽ 2000 വരെ, നാല്-1801 മുതൽ 1900 വരെ, അഞ്ച്-1701 മുതൽ 1800 വരെ, ആറ്-1601 മുതൽ 1700 വരെ, എട്ട്-1501 മുതൽ 1600 വരെ, ഒമ്പത്-1401 മുതൽ 1500 വരെ, 11ന് 1301 മുതൽ 1400 വരെ. 12ന്-1201 മുതൽ 1300 വരെ. ബാക്കിയുള്ള വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്ന തീയതി ആർ ടി ഓഫീസിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണെന്ന് ആർടിഒ അറിയിച്ചു. നിശ്ചിത തീയതിയിൽ പരിശോധനക്ക് ഹാജരാക്കുവാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം അനുവദിക്കുന്നതാണ്.
പെർമിറ്റിലുള്ളതു പ്രകാരം പാർക്കിങ് പ്ലേസ് മുൻഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മാത്രം മുൻഭഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് മഞ്ഞനിറം അടിച്ചിരിക്കണം. കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെർമിറ്റിന്റെയും അസ്സൽ രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കണം. ഫോൺ: 0497 2700566

Related posts

വകുപ്പുതല നിർദേശങ്ങൾ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് അപലപനീയം: ആരോഗ്യവകുപ്പ്

Aswathi Kottiyoor

ബോ​ർ​ഡു​ക​ളി​ലെ നി​യ​മ​നം; ക​ണ്ണൂ​ർ വി​സി​യു​ടെ ശി​പാ​ർ​ശ തി​രി​ച്ച​യച്ച് ഗ​വ​ർ​ണ​ർ

Aswathi Kottiyoor

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

Aswathi Kottiyoor
WordPress Image Lightbox