21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശിക നൽകരുതെന്ന് നിർദേശം
Kerala

വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശിക നൽകരുതെന്ന് നിർദേശം

സർവീസിൽ നിന്നു വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശിക നൽകരുതെന്ന് ട്രഷറിക്കു ധനവകുപ്പിന്റെ നിർദേശം. ശമ്പളക്കമ്മിഷൻ ശുപാർശ പ്രകാരം 2019 ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2021 മാർച്ചിൽ‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം വർധിപ്പിച്ചത്. 2019 ജൂലൈ മുതൽ 2021 മാർച്ച് വരെയുള്ള കുടിശിക 2023, 2024 വർഷങ്ങളിൽ ഏപ്രിൽ ഒന്നിനും ഒക്ടോബർ ഒന്നിനുമായി 4 തുല്യ ഗഡുക്കളായി പിഎഫിൽ ലയിപ്പിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം ലയിപ്പിക്കൽ മാറ്റിവച്ചു. വിരമിക്കുന്നവർക്ക് പിഎഫ് ഇല്ലാത്തതിനാൽ അവർക്കു പണമായാണ് കുടിശിക നൽകാൻ കഴിയുക.
ഇത്തരത്തിൽ കുടിശിക ആവശ്യപ്പെട്ട് ചില അപേക്ഷകൾ എത്തിയതോടെയാണ് ഇത് അനുവദിക്കരുതെന്നും ഇത്തരത്തിൽ ബില്ലുകൾ എത്തിയാൽ പാസാക്കരുതെന്നും ട്രഷറിക്കു ധനവകുപ്പ് നിർദേശം നൽകിയത്. വിരമിക്കുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ടു വരുന്ന ബില്ലുകൾ പാസാക്കേണ്ടതില്ലെന്നു ധനവകുപ്പിന്റെ കുറിപ്പിൽ പറയുന്നു.

Related posts

അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം

Aswathi Kottiyoor

*ഇരിക്കൂർ മട്ടന്നൂർ വൺവെ ബൈപാസ്സ് റോഡ് ഇന്നു മുതൽ താത്കാലികമായി അടച്ചിടും*

Aswathi Kottiyoor

വാർഷികാഘോഷവും യാത്രയയപ്പും നൽകി.* *കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ 58ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

WordPress Image Lightbox