24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അരിക്കൊമ്പന്‍ തനിച്ചല്ല, ദൗത്യം ശ്രമകരം; ഇന്നു തന്നെ ലക്ഷ്യത്തിലെത്തും: മന്ത്രി
Uncategorized

അരിക്കൊമ്പന്‍ തനിച്ചല്ല, ദൗത്യം ശ്രമകരം; ഇന്നു തന്നെ ലക്ഷ്യത്തിലെത്തും: മന്ത്രി


തിരുവനന്തപുരം∙ അരിക്കൊമ്പന്‍ തനിച്ചല്ല എന്നത് ദൗത്യം ശ്രമകരമാക്കുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ‌കാലാവസ്ഥ അനുകൂലമാണ്. ദൗത്യം ഇന്നുതന്നെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആനയെ എങ്ങോട്ടുമാറ്റുമെന്നതില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

‘ആൾക്കൂട്ട സാന്നിധ്യം ആനയെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ തടസ്സം സൃഷ്ടിക്കും. ചിന്നക്കനാൽ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ ഒഴുക്ക് കുറയ്ക്കാൻ ശ്രമിക്കണം. ദൗത്യം വിജയകരമായി പൂർത്തിയാക്കണം. എത്രത്തോളം നീണ്ടു പോകുന്നോ അത്രത്തോളം സങ്കീർണമാകും.

പിടിച്ചതിനേ ശേഷം മാത്രമേ എങ്ങോട്ടാണ് കൊണ്ടുപോകുക എന്ന് അറിയിക്കൂ. രഹസ്യസ്വഭാവം വേണമെന്നാണ് കോടതി അറിയിച്ചത്.’–ശശീന്ദ്രൻ പറഞ്ഞു.

Related posts

കാവേരി ജല തർക്കം; കർണാടകയിൽ ഇന്ന് ബന്ദ്, ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ

Aswathi Kottiyoor

കട്ടപ്പന ക്കൊലപാതകം; കുറ്റം സമ്മതിച്ച് നിതീഷ്; വീടിന്റെ തറപൊളിച്ച് മൃതദേഹം പുറത്തെടുക്കും

Aswathi Kottiyoor

കുടിവെള്ള പദ്ധതിയുടെ പേരിൽ അശാസ്ത്രീയമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ദ്രോഹം: എസ്‌ഡിപിഐ

Aswathi Kottiyoor
WordPress Image Lightbox