21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ നിയമ ഭേദഗതി; കേന്ദ്രത്തെ സമീപിക്കും: മന്ത്രി
Kerala

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ നിയമ ഭേദഗതി; കേന്ദ്രത്തെ സമീപിക്കും: മന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതിനായി ഗതാഗതമന്ത്രി ആന്റണി രാജു 10ന് ഉന്നതതല യോഗം വിളിച്ചു. പിഴ ഈടാക്കുന്ന നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് നടപടി. ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥ. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം.

ഉന്നതതല യോഗത്തില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി പരിഗണിച്ചിട്ടായിരിക്കും തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Related posts

കണ്ണൂർ ജില്ല ജൂനിയർ അത് ലറ്റിക് മീറ്റ്; പേരാവൂർ സ്വദേശിനിക്ക് സ്വർണം

Aswathi Kottiyoor

സിമന്റ് വില 5 രൂപ കുറയ്ക്കാൻ മലബാർ സിമന്റ്സ്

Aswathi Kottiyoor

സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox