23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനസർക്കാരിന്റെ നികുതി കൊള്ള; യു.ഡി.എഫ് കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി
Uncategorized

സംസ്ഥാനസർക്കാരിന്റെ നികുതി കൊള്ള; യു.ഡി.എഫ് കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി


കേളകം: സംസ്ഥാനസർക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് യു.ഡി.എഫ് കേളകം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ധർണ ഉദ്‌ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് യൂസഫ് ചിറയ്ക്കൽ അദ്ധ്യക്ഷനായി. മണ്‌ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ഡി.സി.സി. മെമ്പർ വർഗ്ഗീസ് ജോസഫ്, പെൻഷൻ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.ജി.ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, സുനിത വ്യത്യാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ, അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, വിൽസൺ കൊച്ചുപുരയ്ക്കൽ, സോണി കട്ടയ്ക്കൽ, അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു.

Related posts

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി.

Aswathi Kottiyoor

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ച: കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും; ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും

Aswathi Kottiyoor

ലോട്ടറി വിൽപ്പനക്കാരിയോട് അതിക്രമം: നഗരസഭാ സെക്രട്ടറിക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox