Uncategorized

ആഡംബര കാറിലും ചാർട്ടേഡ് വിമാനത്തിലും അഴിമതിയുടെ മണമുണ്ട്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം. സ്പോൺസർഷിപ്പ്, ആഡംബര കാർ, ചാർട്ടേഡ് വിമാനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കാന്തപുരം വിഭാഗത്തിന്റെ വിമർശനം. എസ് വെെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്സ്പോൺസർഷിപ്പിൽ അഴിമതിയുടെ മണമുണ്ടെന്നായിരുന്നു റഹ്‌മത്തുള്ള സഖാഫിയുടെ വിമർശനം. ആഡംബര കാറും ചാർട്ടേഡ് വിമാനവും അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പദവിയില്ലെങ്കിൽ വിമാനവും കാറും വിട്ടുകൊടുക്കില്ലെന്നും റഹ്‌മത്തുള്ള സഖാഫി ചൂണ്ടിക്കാട്ടി. പകരം ഒന്നും നൽകിയില്ലെങ്കിൽ പോലും പൊതുസമൂഹം ഇത്തരം നടപടികളെ അങ്ങനെ തന്നെ ധരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button