27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സുരക്ഷാവേലി പരിപാലനം പഞ്ചായത്തുകൾക്ക് കൈമാറും: മന്ത്രി എ കെ ശശീന്ദ്രൻ
Kerala

സുരക്ഷാവേലി പരിപാലനം പഞ്ചായത്തുകൾക്ക് കൈമാറും: മന്ത്രി എ കെ ശശീന്ദ്രൻ

ആനമതിലുകളുടെയും ട്രഞ്ചിങ്, സോളാർ തൂക്കുവേലികളുടെയും പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിക്ക്‌ സമർപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മലയോര മേഖലയിലെ നിയമസഭാ മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറളം ഫാം മേഖലയിൽ ആന പ്രതിരോധ മതിൽ നിർമാണം ടെൻഡർ ഘട്ടത്തിലാണ്‌. ഫാം കേന്ദ്രമാക്കി ആർആർടിക്കുപുറമെ 21 അംഗ പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്‌. വന്യജീവി ആക്രമണ നഷ്ടപരിഹാര നടപടി ക്രമങ്ങൾ ലഘൂകരിക്കും. ചികിത്സിച്ചതിന്‌ സർക്കാർ സിവിൽ സർജന്റിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ച്‌ ഈയാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.
വന്യജീവി പ്രതിരോധത്തിന്‌ നബാർഡ് പദ്ധതിയിൽ കൊട്ടിയൂർ റെയ്‌ഞ്ചിൽ 18.5 കിലോമീറ്ററും തളിപ്പറമ്പ് റേഞ്ചിൽ മൂന്ന് കിലോമീറ്ററും സൗര തൂക്കുവേലി നിർമിക്കാൻ നടപടിയാകുകയാണ്‌. പയ്യാവൂർ, എരുവേശ്ശി, ഉദയഗിരി, ഉളിക്കൽ പഞ്ചായത്തുകളുടെ വനാതിർത്തികളിലും സൗര തൂക്കുവേലി നിർമിക്കും. ഇത്‌ പൂർത്തിയാകുന്നതോടെ തളിപ്പറമ്പ് റേഞ്ചിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങുന്ന വിഷയത്തിന്‌ പരിഹാരമാകും.
കാട്‌ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ പരാതികൂടി പരിഗണിക്കുന്ന രീതിയിലേക്ക്‌ വനം വകുപ്പ് അധികൃതർ മാറണമെന്നും മന്ത്രി പറഞ്ഞു.
ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ, പയ്യന്നൂർ മണ്ഡലങ്ങളിലെ 14 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ്‌ ഇരിട്ടിയിൽ വനസൗഹൃദ സദസ്സ് സംഘടിപ്പിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്റുമാരും ജനപ്രതിനിധികളും വനമേഖലാ വിഷയങ്ങൾ ഉന്നയിച്ചു. പരാതികൾക്കും പ്രശ്‌നങ്ങൾക്കും മന്ത്രി മറുപടി നൽകി. 20 പരാതികളാണ് ലഭിച്ചത്. 18 പേർക്ക് 22.75 ലക്ഷം രൂപ നഷ്ട പരിഹാരമായി വിതരണം ചെയ്തു. മൂന്നുപേർക്ക് എൻഒസി നൽകി.
മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജേഷ് (ആറളം), സി ടി അനീഷ് (കേളകം), റോയി നമ്പുടാകം (കൊട്ടിയൂർ), വി ബാലൻ (ചിറ്റാരിപ്പറമ്പ്), എം റിജി (കോളയാട്), കെ എഫ് അലക്‌സാണ്ടർ (ചെറുപുഴ), ജോജി മാത്യു (ആലക്കോട്), സാജു സേവ്യർ (പയ്യാവൂർ), കെ എസ് ചന്ദ്രശേഖരൻ (ഉദയഗിരി), വൈസ് പ്രസിഡന്റുമാരായ ലിസി തോമസ് (അയ്യങ്കുന്ന്), ഷാന്റി തോമസ് (കണിച്ചാർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജെ ജസ്റ്റിൻ മോഹൻ, ഉത്തരമേഖലാ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ, വൈൽഡ് ലൈഫ് ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് ഷബാബ്, ഡിഎഫ്ഒ പി കാർത്തിക്, രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ ശ്രീധരൻ , പ്രശാന്തൻ മുരിക്കോളി, അഡ്വ. വി ഷാജി, തോമസ് വർഗീസ്, മാത്യു കുന്നപ്പള്ളി, ബാബുരാജ് ഉളിക്കൽ, സി വി എം വിജയൻ, വൽസൻ അത്തിക്കൽ, വി ഷാജി, വകുപ്പ്‌ മേധാവികൾ എന്നിവർ പങ്കെടുത്തു

Related posts

കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നിരക്ക് പുതുക്കി

Aswathi Kottiyoor

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

Aswathi Kottiyoor

ഇന്നലെ രാത്രിയും കടുവ നാട്ടിലിറങ്ങി ; തിരച്ചിലിന് പ്രത്യേക ട്രാക്കിങ് ടീം.

Aswathi Kottiyoor
WordPress Image Lightbox