24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ റെയിൽവേയ്ക്ക് 2033 കോടി; വന്ദേഭാരതിന്റെ യാത്രാസമയം 5.5 മണിക്കൂറാകും’.
Kerala

കേരളത്തിൽ റെയിൽവേയ്ക്ക് 2033 കോടി; വന്ദേഭാരതിന്റെ യാത്രാസമയം 5.5 മണിക്കൂറാകും’.

കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഈ വർഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നതെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്. കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുർവേദത്തിന്റെയും നാട്ടിൽ വന്ദേ ഭാരതിലൂടെ പുതിയ ആകർഷണം കൂടി ലഭിച്ചു. ‘അടിപൊളി വന്ദേഭാരത്’ എന്നാണ് കേരളത്തിലെ യുവജനം പറയുന്നത്.അനുഭവമായിരിക്കും വന്ദേഭാരതിലൂടെ ലഭിക്കുക.
35 വർഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവർത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. ട്രാക്കിലെ വളവുകൾ നികത്താനും സിഗ്നൽ സംവിധാനം മെച്ചപ്പെടുത്താനും നടപടികൾ ആരംഭിച്ചു. ട്രാക്ക് വികസനം പൂർത്തിയാകുന്നതോടെ 36 മുതൽ 48 മാസം കൊണ്ട് തിരുവനന്തപുരം–കാസർകോട് അഞ്ചര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയും. 3–4 വർഷം കൊണ്ട് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.

Related posts

കുട്ടികള്‍ കഴിക്കുന്ന മിഠായികൾ ;വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Aswathi Kottiyoor

വിദേശ മെഡിക്കൽ പഠനം : രണ്ടുലക്ഷം കുട്ടികൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവ്; 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി എം.ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox