23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വിപണിയില്‍ സമ്മിശ്ര പ്രതികരണം: ചാഞ്ചാട്ടത്തിന് സാധ്യത.
Uncategorized

വിപണിയില്‍ സമ്മിശ്ര പ്രതികരണം: ചാഞ്ചാട്ടത്തിന് സാധ്യത.


മുംബൈ: വിപണിയില്‍ കനത്ത ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 60,060ലും നിഫ്റ്റി 17,740ലുമാണ് വ്യാപാരം നടക്കുന്നത്.

ടൈറ്റാന്‍, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ബജാജ് ഓട്ടോ, ഡാല്‍മിയ ഭാരത്, എച്ച്ഡിഎഫ്‌സി എഎംസി, മഹീന്ദ്ര ഹോളിഡെയ്‌സ്, നെസ് ലെ ഇന്ത്യ, റാലിസ് ഇന്ത്യ തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

യുഎസ് സൂചികകളില്‍ നഷ്ടത്തിലായിരുന്നു വ്യാപാരം നടന്നത്. പ്രധാന ഏഷ്യന്‍ സൂചികകളിലും നഷ്ടത്തില്‍തന്നെയാണ് വ്യാപാരം നടക്കുന്നത്.

Related posts

മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകൾ; എസ്എസ്എൽസി, ഹയർ സെക്കൻഡറി അടക്കം പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ

Aswathi Kottiyoor

കേരളം കേൾക്കാൻ കൊതിക്കുന്ന വാര്‍ത്ത; റഹീമിന്റെ മോചനം വൈകാതെ, മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി വിളിച്ചു

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും –

Aswathi Kottiyoor
WordPress Image Lightbox