24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നാടും നഗരവും പൂരാവേശത്തിലേക്ക്
Uncategorized

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും; നാടും നഗരവും പൂരാവേശത്തിലേക്ക്

തൃശൂര്‍: തൃശൂർ പൂരം കൊടിയേറ്റം ഇന്ന്. ഇനിയുള്ള ദിവസങ്ങൾ പൂരം ആവേശത്തിലേക്ക് നാടും നഗരവും മാറും. ഏപ്രിൽ 28നാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള പരിപാടികൾ 30നാണ്. ഇത്തവണ ഭിന്ന ശേഷിക്കാരായവർക്ക് പൂരം കാണാൻ പ്രത്യേകം സജ്ജീകരങ്ങൾ ഉണ്ടാകും.ഏപ്രിൽ 30, മേയ് 1 തിയതികളിലായി ഇലഞ്ഞിത്തറ മേളവും പകൽപ്പൂരവും വെടിക്കെട്ടും നടക്കും.

2023 തൃശൂർ പൂരത്തിന്‍റെ പ്രധാന തിയതികളും ചടങ്ങുകളും

ഏപ്രിൽ 27 വ്യാഴാഴ്ച രാത്രി 8.00 മണിക്ക് ചേറ്റുപുഴ ഇറക്കം
ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ചമയപ്രദർശനം ഉദ്ഘാടനം, വൈകുന്നേരം 7.00 മണിക്ക് സാമ്പിൾ വെടിക്കെട്ട്,
ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 10.00 മുതല്‍ രാത്രി 12.00 വരെ ചമയ പ്രദർശനം,
ഏപ്രിൽ 30 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, 2.00 മണിക്ക് ഇലഞ്ഞിത്തറ മേളം, വൈകുന്നേരം 5.00 മണിക്ക് തെക്കോട്ടിറക്കം, കുടമാറ്റം, രാത്രി 10.30ന് രാത്രി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം എന്നിവയും നടക്കും. മേയ് 1 തിങ്കളാഴ്ചയാണ് പകൽപ്പൂരം. അന്ന് പുലർച്ചെ 3.00 മണിക്ക് വെടിക്കെട്ട്, ഉച്ചയ്ക്ക് 12.00 മണിക്ക് ഉപചാരം ചൊല്ലൽ, തുടർന്ന് പകൽവെടിക്കെട്ട്, വൈകുന്നേരം 5.390ന് ആറാട്ട്, 6.00 മണിക്ക് പഞ്ചവാദ്യം, 8.00 മണിക്ക് മേളം, കൊടിയിറക്കം എന്നിങ്ങനെയാണ് വരുന്ന ചടങ്ങുകൾ.

Related posts

‘കുടുംബം അനാഥമായി, നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടൽ വേണം’; പ്രതിപക്ഷ നേതാവിന് നിവേദനം നൽകി നമ്പി രാജേഷിന്‍റെ ഭാര്യ

Aswathi Kottiyoor

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് വര്‍ദ്ധിപ്പിച്ച് ഓസ്ട്രേലിയ

Aswathi Kottiyoor

‘പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിര്’; വൈറലായ പരസ്യ ചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമല കോളേജ്

Aswathi Kottiyoor
WordPress Image Lightbox