ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്: മുൻ മന്ത്രി ആർ ബിന്ദു

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത തകർച്ചയിലേക്കും വാണിജ്യവൽക്കരണത്തിലേക്കുമാണ് യുഡിഎഫ് സർക്കാർ നയിക്കുന്നതെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എല്ലാ സർക്കാർ -എയ്ഡഡ് കോളേജുകളിലേയും രണ്ട് വീതം പുതുതലമുറ കോഴ്സുകൾ ആരംഭിക്കാനുള്ള മുൻ സർക്കാരിൻ്റെ തീരുമാനം അട്ടിമറിക്കാനാണ് യു ഡി എഫ് സർക്കാരിൻ്റെ തീരുമാനം. ഇത് ആശങ്കാജനകമാണെന്നും ആർ ബിന്ദു പറഞ്ഞു.യുഡിഎഫ് സർക്കാർ കോളേജുകളെ കാലാനുസ്മൃതമായി ശക്തിപ്പെടുത്തുകയോ വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കുകയോ ചെയ്യുന്നില്ലെന്ന് ആർ ബിന്ദു കുറ്റപ്പെടുത്തി. അഴിമതിക്കും, അനിയന്ത്രിതമായ കോഴ്സ് അനുവദിക്കലിനും വഴിവെക്കാനുള്ള തീരുമാനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.അക്കാദമിക് കലണ്ടർ താളം തെറ്റിയെന്നും സർവകലാശാലകളിലെ മതേതര സ്വഭാഗം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആർ ബിന്ദു പറഞ്ഞു. ക്യാമ്പസ് രാഷ്ട്രീയം ഇല്ലാതാക്കാനുള്ള തീരുമാനം ഇതിൻ്റെ ഭാഗമാണെന്നും അവർ വിമർശിച്ചു.




