Uncategorized

മീന്‍ പൊരിച്ചതില്‍ ഉപ്പില്ലാത്തതിന് ആക്രമിച്ചതല്ല; സംഭവം വളച്ചൊടിച്ചതെന്ന് ആരോപണം, പരാതിയുമായി പ്രതി

കൊച്ചി: മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം. വനിതാ ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണെന്നും ഇത് വളച്ചൊടിക്കുകയായിരുന്നുവെന്നും കേസില്‍ പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഉബൈസ് പറഞ്ഞു. താന്‍ ഹോട്ടല്‍ ഉടമയല്ലെന്നും ജീവനക്കാരന്‍ ആണെന്നും ഉബൈസ് വിശദീകരിക്കുന്നു.

എറണാകുളം അങ്കമാലിയിലെ ഹോട്ടലില്‍ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മുന്‍ ഫ്രൈ രുചിയില്ലെന്നും ഉപ്പ് കുറവാണെന്നും പറഞ്ഞ് ഉബൈസ് ഫെഷ് റിയാസിനെ വെട്ടിയെന്നാണ് കേസ്. എന്നാല്‍ റിയാസ് മോശമായി പെരുമാറിയെന്ന് ഹോട്ടല്‍ ജീവനക്കാരിയായ യുവതി പരാതിപ്പെട്ടപ്പോള്‍ താന്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഉബൈസ് പറയുന്നു. സംഭവത്തില്‍ യുവതിയും താനും മറ്റൊരു പരാതി നല്‍കുമെന്നും ഉബൈസ് വ്യക്തമാക്കി.ഉബൈസ് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന റിയാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉബൈസ് ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെട്ടെന്നും ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും ഉബൈസ് ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കമെന്നാണ് പരാതി. എന്നാല്‍ ഹോട്ടലിന്റെ ഫ്രീസര്‍ നാളുകളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നും ഷെഫ് മറുപടി നല്‍കി. ഇതോടെ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയതോടെ പ്രകോപിതനായ ഉബൈസ് പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടിയെന്ന പരാതിയിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button