24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും
Kerala

എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും

എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും

തിരുവനന്തപുരം: നിർമിതബുദ്ധി (എ.ഐ) കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനത്തിന് തിങ്കളാഴ്ച നോട്ടീസ് അയച്ച് തുടങ്ങും. വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന ആശങ്കയിൽ നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ചയാണ് കാമറകൾ പ്രവർത്തനം ആരംഭിച്ചതെങ്കിലും അതിന് മുമ്പ് തന്നെ പിഴ വരുമോയെന്ന ആശങ്കയിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

വലിയ പിഴ വരുന്നെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ മൂന്നുദിവസങ്ങളിൽ നിയമലംഘനം കുറഞ്ഞു. എന്നാൽ എ.ഐ കാമറകൾ മിഴി തുറന്ന ശേഷമുള്ള കണക്ക് ലഭ്യമായിട്ടില്ല. ഏപ്രിൽ 17ന് 4,50,552 പേരും 18ന് 4,21,001 പേരും ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായാണ് കാമറകളുടെ ട്രയലിൽ വ്യക്തമായത്. എന്നാൽ 19 ന് നിയമലംഘനം 3,97,488 ആയി കുറഞ്ഞു.

കാമറകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ല. പക്ഷേ, നിയമലംഘനം എന്താണെന്ന് വ്യക്തമാക്കുന്ന സന്ദേശം വാഹന ഉടമകളുടെ വിലാസത്തിലോ മൊബൈൽ നമ്പറിലോ ലഭിക്കും. പിഴക്ക് പകരം ഒരു മാസം ബോ‍ധവത്കരണം നടത്താനാണ് തീരുമാനം. നിയമലംഘകർക്ക് മേയ് 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മേയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങും. എന്നാൽ ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിക്കുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ട്.

ഒഴിവാക്കിയത്​ പുതിയ ക്യാമറയിലെ പിഴ മാത്രം

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി സ്ഥാ​പി​ച്ച എ.​ഐ ക്യാ​മ​റ​ക​ൾ ക​ണ്ടെ​ത്തു​ന്ന ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ മാ​ത്ര​മാ​ണ്​ മേ​യ്​ 20 വ​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ ഗ​താ​ഗ​ത​ ക​മീ​ഷ​ണ​ർ.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പൊ​ലീ​സും സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​റ്റ് കാ​മ​റ​ക​ളി​ൽ ക​ണ്ടെ​ത്തു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക്​ പി​ഴ അ​ട​യ്ക്ക​ണം. ഇ​ത്ത​രം കേ​സു​ക​ളി​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വാ​ണി​ങ്​ മെ​മ്മോ ത​പാ​ലി​ൽ ല​ഭ്യ​മാ​കും. ഫോ​ണി​ൽ എ​സ്.​എം.​എ​സ്​ അ​ല​ർ​ട്ട് ല​ഭി​ക്കി​ല്ല.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ 30 ദി​വ​സ​ത്തി​നു​ശേ​ഷം പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. നി​ല​വി​ലെ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ മാ​റ്റ​മു​ണ്ടെ​ങ്കി​ൽ വാ​ഹ​നം ഉ​ട​മ​ക​ൾ​ക്കു​ത​ന്നെ പ​രി​വാ​ഹ​ൻ സേ​വ വെ​ബ്സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാം.

Related posts

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൻ’

Aswathi Kottiyoor

കാഴ്ചപരിമിതരായ കുട്ടികളുടെ വിദ്യാലയത്തിലേക്കുള്ള പ്രവേശനം

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox