Uncategorized

ലേബർ കോഡിൽ നിന്ന് കേന്ദ്രസർക്കാരിന് പിന്നോട്ട് പോകേണ്ടിവരും: വി ശിവൻകുട്ടി

ലേബർ കോഡിൽ നിന്ന് കേന്ദ്രത്തിന് പിന്നോട്ട് പോകേണ്ടിവരുമെന്ന് വി ശിവൻകുട്ടി. എം എം ലോറൻസിന്റെ അനുസ്മരണത്തോടനുബന്ധിച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ കോഡ് എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി ഇടതുപക്ഷം ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുഎം എ ബേബി മലയാളം മനോരമയ്ക്ക് നൽകിയ ലേഖനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് പറയുന്നതെന്നും രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം തന്നെയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയാടലിനെതിരെയും ശിവൻകുട്ടി കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇ ഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. തെളിവുകളൊന്നുമില്ലെന്ന് സമൂഹത്തിന് ഇതിനോടകം ബോധ്യപ്പെട്ടിട്ടുണ്ട്. സുപ്രീം കോടതി വരെ എടുത്തു കളഞ്ഞ കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതെല്ലാം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും, ഇത്തരം നടപടികളെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇ ഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button