Uncategorized

സംസ്ഥാനങ്ങൾക്ക് നൽകേണ്ട ദുരിതാശ്വാസ ഫണ്ട് പൂർണമായി ചെലവഴിക്കാതെ കേന്ദ്രം

സംസ്ഥാനങ്ങൾക്ക് നൽകേണ്ട ദുരിതാശ്വാസ ഫണ്ട് പൂർണമായി ചെലവഴിക്കാതെ കേന്ദ്രം. വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ അടക്കം കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം തുക ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. എൻഡിആർഎഫ് ഫണ്ടിൽ ചെലവഴിക്കനായി അംഗീകരിച്ച 53 ശതമാനം തുകയും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടില്ല

ഗുരുതരസ്വഭാവത്തിലുള്ള ദുരന്തങ്ങൾക്ക് സഹായധനമായി 2024-25 സാമ്പത്തികവർഷം 11,474 കോടി രൂപയാണ് എൻഡിആർഎഫിൽനിന്ന് സംസ്ഥങ്ങൾക്ക് നൽകാൻ അനുമതിയായത്. എന്നാൽ വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടിമാത്രം. 6117.97 കോടി രൂപ ‘സേവിങ്‌സ്’ വിഭാഗത്തിലേക്കാണ് മാറ്റിയത്. 2024-25 വർഷത്തെ സി എ ജി റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.

ദേശീയ ദുരന്തലഘൂകരണ ഫണ്ടിൽ നിന്ന് കൈമാറാൻ അംഗീകാരമായ 2868 കോടിയിൽ 719.72 കോടി മാത്രമാണ് വിവിധ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകിയത്.ബാക്കി 75 ശതമാനം തുകയും ചെലവാകാതെ കിടക്കുകയാണ്. പ്രത്യേക സഹായനിധിയായി കൈമാറാൻ വകയിരുത്തിയ 20,000 കോടിയിൽ സംസ്ഥാനങ്ങൾക്കായി നൽകിയത് 3350 കോടിമാത്രം.83 ശതമാനം തുകയും അനക്കാതെവെച്ചിരിക്കുകയാണ്. പ്രകൃതിദുരന്തമുണ്ടായാൽ അടിയന്തര ദുരിതാശ്വാസത്തിന് സംസ്ഥാനങ്ങൾക്ക് 100 കോടി രൂപവരെ മുൻകൂർ വായ്പ അനുവദിക്കാമെങ്കിലും അതിൽനിന്ന് നയാപൈസ ചെലവിട്ടിട്ടില്ലെന്നും സി എ ജി റിപ്പോർട്ട് വ്യക്തമാക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button