24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • *കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട*
Iritty

*കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട*

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ്‌ മോഹൻ പി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ * ബൈക്കിൽ കടത്തുകയായിരുന്ന *6.340 ഗ്രാം MDMA* യുമായി * കണ്ണവം ചിറ്റാരിപറമ്പ് സ്വദേശി അബ്ദുൽ സലാം മകൻ (27 ) നെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന കറുത്ത ബാഗിൽ നിന്നുമാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ MDMA കണ്ടെടുത്തത്. ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഇതിനു മുൻപും ഇയാൾ അധികാരികളെ വെട്ടിച്ചു മയക്കു മരുന്ന് കടത്തി നാട്ടിൽ വില്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടിട്ടുണ്ട്. കൂടാതെ ഇയാൾ മുമ്പ് പോലീസ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും 6 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് ഇയാൾ MDMA യുമായി സഞ്ചരിച്ചിരുന്ന KL 58 W 1184 ബൈക്കും, MDMA വില്പന നടത്തി ലഭിച്ച 11155 രൂപയും, 5 ഗ്രാം സ്വർണവും, ഇയാൾ ഉപയോഗിക്കുന്ന ഗൂഗിൾ പിക്സൽ ഫോണും കസ്റ്റഡിയിൽ എടുത്തു. വാഹനപരിശോധയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ പി യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ ടി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ മുമ്പാകെ ഹാജരാക്കി.

Related posts

ബഫർസോൺ: ഇന്ന് മലയോര ഹർത്താൽ. പ്രതിഷേധറാലി

Aswathi Kottiyoor

കല്ല്യാട് ആയുർവേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ തീരുമാനം

Aswathi Kottiyoor

ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox