23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 2002ലെ ഗോധ്ര ട്രെയിൻ തീവയ്പ് കേസ്; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Uncategorized

2002ലെ ഗോധ്ര ട്രെയിൻ തീവയ്പ് കേസ്; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി


ന്യൂഡൽഹി∙ 2002ലെ ഗോധ്ര ട്രെയിൻ തീവയ്പ് കേസിൽ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കാണ് ജാമ്യം. അതേസമയം, കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു പേർക്ക് ജാമ്യം നൽകിയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പേർക്കാണ് കോടതി ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്. കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചു. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി എട്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

Related posts

പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റില്‍

Aswathi Kottiyoor

പോളിന് ചികിത്സ നിഷേധിച്ചതായ പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Aswathi Kottiyoor

മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്, ചില്ലിന് വിള്ളൽ; നിർത്താതെ യാത്ര

Aswathi Kottiyoor
WordPress Image Lightbox