25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോടതിവളപ്പിലൂടെ ഓടുന്ന സ്ത്രീയെ പിന്തുടർന്ന് വെടിയുതിർക്കുന്ന അഭിഭാഷകൻ; കാഴ്ചക്കാരായി ജനം–
Uncategorized

കോടതിവളപ്പിലൂടെ ഓടുന്ന സ്ത്രീയെ പിന്തുടർന്ന് വെടിയുതിർക്കുന്ന അഭിഭാഷകൻ; കാഴ്ചക്കാരായി ജനം–


ന്യൂഡൽഹി ∙ ഡല്‍ഹി സാകേത് കോടതിയിലെ വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് വെടിയുതിര്‍ത്തത്. ലക്ഷ്യമിട്ട സ്ത്രീയ്ക്കെതിരെ അഭിഭാഷകന്‍ മൂന്നു തവണ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഡൽഹിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലഫ്. ഗവർണർ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

രണ്ടു തവണ വെടിയുതിർത്തതിനു പിന്നാലെ സ്ത്രീ പടികൾ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അക്രമി പിന്നാലെയെത്തി മൂന്നാം തവണയും വെടിയുതിർത്തു. തുടർന്ന് നിലവിളിച്ചുകൊണ്ട് സ്ത്രീ കോടതി വളപ്പിൽനിന്ന് ഓടുകയായിരുന്നു. നിരവധി ആളുകൾ നോക്കിനിൽക്കുന്നുണ്ടെങ്കിലും ആരും അഭിഭാഷകനെ തടയാൻ ശ്രമിക്കുന്നില്ലെന്ന് വിഡിയോയിൽ വ്യക്തം.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.ഡൽഹിയിലെ ദ്വാരകയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവയ്പ് നടത്തിയിരുന്നു.

Related posts

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയിലെ മോഷണം; പ്രതി മാനന്തവാടിയിൽ പിടിയിൽ

Aswathi Kottiyoor

ജനവാസ മേഖലയിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങിയാൽ അതിനെ കാലതാമസം കൂടാതെ പിടികൂടാൻ നിയമ നിർമ്മാണം നടത്തണമെന്ന് എം.എൽ.എ.

Aswathi Kottiyoor

യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം: വിശദീകരണവുമായി രജനികാന്ത്

Aswathi Kottiyoor
WordPress Image Lightbox