24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓപ്പറേഷൻ യെല്ലോ’: പിടിച്ചെടുത്തത് 1,41,929 റേഷൻ കാർഡുകൾ, 7.45 കോടി പിഴയീടാക്കി
Kerala

ഓപ്പറേഷൻ യെല്ലോ’: പിടിച്ചെടുത്തത് 1,41,929 റേഷൻ കാർഡുകൾ, 7.45 കോടി പിഴയീടാക്കി

2022 ഒക്ടോബറിൽ ആരംഭിച്ച ‘ഓപ്പറേഷൻ യെല്ലൊ’ പദ്ധതിപ്രകാരം അനർഹമായി കൈവശം വെച്ച 1,41,929 റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കാർഡ് ഉടമകളിൽ നിന്നും ആകെ

7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ.

ഇതിൽ 4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾഫ്രീ നമ്പറിലും ആണ് അനർഹമായി കൈവശംവെച്ച കാർഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് അറിയിക്കാവുന്നത്.

ഇങ്ങനെ ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിച്ച് 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡ് കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 82,172 പി.എച്ച്.എച്ച് (പിങ്ക്) കാർഡുകളും 2,63,070 എൻ.പി.എൻ.എസ് (വെള്ള) കാർഡുകളും 6938 എൻ.പി.ഐ (ബ്രൗൺ) കാർഡുകളും ഉൾപ്പെടെ ആകെ 3,52,180 പുതിയ കാർഡുകൾ വിതരണം ചെയ്തു. കൂടാതെ ഇതുവരെയായി 3,18,197 പിങ്ക് കാർഡുകളും 24,233 മഞ്ഞ എ.എ.വൈ (മഞ്ഞ) കാർഡുകളും ഉൾപ്പെടെ 3,42,430 മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകുകയും ചെയ്തു.

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈനായി 50,93,465 അപേക്ഷകൾ ലഭിച്ചു. ഇതിൽ 50,72,719 എണ്ണം തീർപ്പാക്കി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 5147 പേർക്ക് പുതിയതായി കാർഡ് നൽകുകയും ചെയ്തു.

മാർച്ച് മാസം നടന്ന ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ 23 പരാതികളാണ് ലഭിച്ചത്. പതിനഞ്ചോളം പരാതികൾ മുൻഗണനാ കാർഡിന് അപേക്ഷ സമർപ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു. സർക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 ന് 50,479 കാർഡുകൾ വിതരണം ചെയ്തു. മറ്റു പരാതികൾ റേഷൻ വിതരണം സംബന്ധിച്ചും സപ്ലൈകോ സേവനങ്ങൾ സംബന്ധിച്ചുള്ളതായിരുന്നെന്നും ഓരോന്നും പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Related posts

മാനസികാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വനിതാ സംരംഭങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.

Aswathi Kottiyoor

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം; രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗം സ്ഥീരികരിച്ചത് 12249 പേർക്ക്

Aswathi Kottiyoor
WordPress Image Lightbox