24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *സംസ്ഥാനത്ത് പകൽ സമയത്തും ലോഡ് ഷെഡിംഗിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി.*
Kerala

*സംസ്ഥാനത്ത് പകൽ സമയത്തും ലോഡ് ഷെഡിംഗിന് സാധ്യത, മുന്നറിയിപ്പുമായി കെഎസ്ഇബി.*

സംസ്ഥാനത്ത് താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗവും അനുപാതികമായി ഉയർന്നിരിക്കുകയാണ്. കൊടുംചൂടിൽ ജലവൈദ്യുത നിലയങ്ങളിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗിന് ഒരുങ്ങുകയാണ് കെഎസ്ഇബി. പകൽ സമയത്തും ലോഡ് ഷെഡിംഗ് ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഓരോ ദിവസം കഴിയുംതോറും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കെഎസ്ഇബി രംഗത്തെത്തുന്നത്.

ഉപഭോക്താക്കൾ പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാനാണ് കെഎസ്ഇബി നിർദ്ദേശിക്കുന്നത്. നിലവിൽ, വൈദ്യുതിയുടെ ആവശ്യകത 5,000 മെഗാവാട്ടാണ് കടന്നിരിക്കുന്നത്. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുതി ദുരുപയോഗം ഒഴിവാക്കണമെന്നും മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.

Related posts

കൊലയിലേക്ക് നയിച്ചത് ഭാര്യ ഗര്‍ഭിണിയെന്ന സംശയം; നിർണായക വിവരം ലഭിച്ചു.

Aswathi Kottiyoor

വ്യാ​ജ രേ​ഖ​യി​ൽ ദു​ബാ​യി​ലെ​ത്തി​യ​ത് 1,610 പേ​ർ; മു​ന്ന​റി​യി​പ്പു​മാ​യി ദു​ബാ​യ് എ​മി​ഗ്രേ​ഷ​ൻ

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox