24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്‌കൂളുകളിൽ ‘ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്’ പദ്ധതി ; മുഴുവൻ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ
Kerala

സ്‌കൂളുകളിൽ ‘ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്’ പദ്ധതി ; മുഴുവൻ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ

തിരുവനന്തപുരം
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് -ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും. ജൂൺ ഒന്നിന്‌ സ്‌കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കം ചർച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ച അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്‌ തീരുമാനം. സ്കൂൾ തുറക്കുന്നതിനുമുമ്പ്‌ സ്‌കൂളും പരിസരവും കിണറുകളും ടാങ്കുകളും ശുചീകരിക്കുന്ന പ്രവർത്തനം മെയ്‌ 30നകം പൂർത്തിയാക്കും. മുഴുവൻ സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. പിടിഎ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കും.

ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അരിവിതരണം പൂർത്തിയായി. 2,82,47,520 ഒന്നാം വാല്യം പാഠപുസ്തകങ്ങളിൽ 1,74,60,775 എണ്ണത്തിന്റെ അച്ചടി പൂർത്തിയായി. 41.5 ലക്ഷം മീറ്റർ കൈത്തറി യൂണിഫോമിനായി വിതരണം ചെയ്‌തു

Related posts

കാട്ടാന്പള്ളിയിൽ ഒരുങ്ങുന്നു കയാക്കിംഗ് അക്കാഡമി

Aswathi Kottiyoor

കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്.

Aswathi Kottiyoor

ബഫർസോൺ- സുപ്രീംകോടതി നിലപാട് അനുകൂലം: മന്ത്രി എ.കെ.ശശീന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox