24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വൈകിട്ട് 6 – 11: വൈദ്യുതി ഉപയോഗം റെക്കോർഡിൽ
Uncategorized

വൈകിട്ട് 6 – 11: വൈദ്യുതി ഉപയോഗം റെക്കോർഡിൽ


തിരുവനന്തപുരം ∙ വേനൽച്ചൂടിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതിനില പ്രതിസന്ധിയിലേക്ക്. വൈകിട്ട് 6 – 11 മണി പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം ചരിത്രത്തിലാദ്യമായി ചൊവ്വാഴ്ച 5,024 മെഗാവാട്ടിൽ എത്തി.

സംസ്ഥാനത്തേക്കു വൈദ്യുതി കൊണ്ടുവരുന്ന ലൈനുകളുടെയും സബ് സ്റ്റേഷനുകളുടെയും ശേഷി 3410 മെഗാവാട്ട് ആണ്. പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങിയാലും കൊണ്ടു വരാൻ സാധിക്കില്ല. ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിച്ചാൽ പോലും 1600–1700 മെഗാവാട്ട് മാത്രമേ ലഭിക്കൂ.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനിയും വൈദ്യുതി ഉപയോഗം കൂടിയാൽ പ്രതിസന്ധി രൂക്ഷമാകും. തൽക്കാലം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറയുകയോ മറ്റോ ചെയ്താൽ മാത്രമേ നിയന്ത്രണം വേണ്ടി വരികയുള്ളൂ എന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

പമ്പ്‌സെറ്റ്, ഇസ്തിരി, ഹീറ്റർ… വൈകിട്ട് അരുത്

∙ വൈകിട്ട് 6നും 11നും ഇടയിൽ പമ്പ്‌സെറ്റ്, ഇൻഡക്‌ഷൻ കുക്കർ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ തുടങ്ങിയവ പ്രവർത്തിപ്പിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.

Related posts

തപാല്‍ വകുപ്പില്‍ പുതിയ സംവിധാനം: പാഴ്സലുകള്‍ അയയ്ക്കാം ഈസിയായി

Aswathi Kottiyoor

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

Aswathi Kottiyoor

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

Aswathi Kottiyoor
WordPress Image Lightbox