23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഫോൺ ഉപയോഗിച്ചാൽ 2000 രൂപ; നാളെ മുതൽ റോഡിലെ പിഴവുകൾക്ക് വൻ പിഴ– അറിയേണ്ടതെല്ലാം
Uncategorized

ഫോൺ ഉപയോഗിച്ചാൽ 2000 രൂപ; നാളെ മുതൽ റോഡിലെ പിഴവുകൾക്ക് വൻ പിഴ– അറിയേണ്ടതെല്ലാം


തിരുവനന്തപുരം∙ സംസ്ഥാനത്തുടനീളം നാളെ മുതല്‍ എഐ ക്യാമറകള്‍ കണ്ണുതുറക്കുമ്പോള്‍ റോഡിലെ പിഴവുകള്‍ക്ക് വന്‍പിഴയാവും നല്‍കേണ്ടിവരിക. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ക്യാമറ വഴിയുള്ള ഡേറ്റയും ദൃശ്യങ്ങളും പൊലീസ്, എക്‌സൈസ്, മോട്ടര്‍ വാഹന, ജിഎസ്ടി വകുപ്പുകള്‍ പങ്കിടും.

പ്രധാന പിഴകള്‍

എഐ ക്യാമറകള്‍ വിഡിയോ സ്‌കാനിങ് സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലാവും വാഹനങ്ങളുടെ നീക്കം ചിത്രീകരിക്കുക. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിച്ചാല്‍ 2,000 രൂപയാവും പിഴ ഈടാക്കുക. അമിത വേഗം- 1500 രൂപ, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ഇല്ലെങ്കില്‍ – 500 രൂപ, റിയര്‍ വ്യൂ മിറര്‍ ഇല്ലെങ്കില്‍ – 250 രൂപ, ട്രിപ്പിള്‍ റൈഡ് – 2000 രൂപ എന്നിങ്ങനെയാണ് പ്രധാന പിഴകള്‍.

Related posts

‘അടിച്ച് വീഴ്ത്തി,ചവിട്ടി’, കുടംപുളി പെറുക്കുമ്പോൾ പിന്നിൽ നിന്നും ആക്രമിച്ച് കാട്ടാന, 73 കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം;എൽ.ഡി.എഫ് പേരാവൂർ മണ്ഡലം റാലി തിങ്കളാഴ്ച

Aswathi Kottiyoor

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം; പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു

Aswathi Kottiyoor
WordPress Image Lightbox