22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മിൽമ പാൽ വില കൂട്ടി; പച്ച, മഞ്ഞ പാക്കറ്റിന് ഒരു രൂപ വീതം വർധന
Uncategorized

മിൽമ പാൽ വില കൂട്ടി; പച്ച, മഞ്ഞ പാക്കറ്റിന് ഒരു രൂപ വീതം വർധന


തിരുവനന്തപുരം ∙ കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ച് (പച്ച കവർ) അര ലീറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് ഡബിൾ ടോ‍ൺഡ് (മഞ്ഞ കവർ) അര ലീറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായും കൂട്ടി. പുതുക്കിയ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടിനം നീല പാക്കറ്റുകളിലു‍ള്ള പാലിന് വില വർധിപ്പിച്ചിട്ടില്ല.

വില വർധന സർക്കാർ അറിഞ്ഞി‍ല്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാൽവില വർധിപ്പിക്കുന്നത് മിൽമ‍യാണെങ്കിലും അക്കാര്യം സർക്കാരിനെ അറിയിക്കുകയും അനുമതി വാങ്ങുകയുമാണ് പതിവ്. കഴിഞ്ഞ ഡിസംബറിൽ പച്ച, മഞ്ഞ പാക്കറ്റുകൾ ഒഴികെയുള്ളവയ്ക്കെല്ലാം വില കൂട്ടിയിരുന്നെന്നാണ് മിൽമയുടെ വിശദീകരണം.

മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോ എന്നുള്ള ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണി തിങ്കളാഴ്ച നൽകിയ മറുപടി. പിറ്റേന്നാണ് വില കൂട്ടിയത്. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കി.

Related posts

പെട്രോൾ പമ്പുകളിൽ കുടിശിക; ആലപ്പുഴ നഗരത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ പ്രതിസന്ധി

Aswathi Kottiyoor

പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതിക്ക് 49 വർഷം കഠിന തടവ്

Aswathi Kottiyoor

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox