27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം
Uncategorized

ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം


കോഴിക്കോട്∙ താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി. ഏപ്രിൽ ഏഴിനാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് കണ്ടെത്തിയത്. ഷാഫിയെ വൈകിട്ടോടെ പൊലീസ് സംഘം താമരശ്ശേരിയിലെത്തിക്കുമെന്നാണ് സൂചന. ഷാഫിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെ അന്നുരാത്രി റോഡിൽ ഇറക്കിവിട്ടിരുന്നു.

രാത്രി ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘമാണ് ഷാഫിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. ആരാണ് തട്ടിക്കൊണ്ടുപോയത് എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഷാഫിയുടെ ഫോൺ കരിപ്പൂരിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കണ്ടെത്തിയിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് 3 കർണാടക സ്വദേശികളടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾ കാസർകോട് സ്വദേശിയാണ്.

നേരത്തേ ഷാഫിയുടെ വിഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. സ്വർണക്കടത്തു സംഘമാണു സംഭവത്തിനു പിന്നിലെന്നും, സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിലയായ 80 കോടി രൂപയിൽ സംഘത്തിന്റെ വിഹിതമായ 20 കോടി ആവശ്യപ്പെട്ടാണു തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഡിയോയിൽ വ്യക്തമാക്കിയ ഷാഫി, എല്ലാറ്റിനും പിന്നിൽ സഹോദരൻ നൗഫൽ ആണെന്നും ആരോപിച്ചിരുന്നു.

Related posts

പറഞ്ഞുപറ്റിച്ചു, പാരിതോഷികം നൽകിയില്ല; മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറേണ്ടിവരുമെന്ന് ഏഷ്യൻ ഗെയിംസ് ജേതാക്കൾ

Aswathi Kottiyoor

കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Aswathi Kottiyoor

പാനൂർ ബോംബ് നിർമാണം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌

Aswathi Kottiyoor
WordPress Image Lightbox