24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഐ.ജെ.എം ആർട്സ് ആന്റ് സ്പോർട്സ് അക്കാദമി ഉദ്ഘാടനം ചെയ്തു
Uncategorized

ഐ.ജെ.എം ആർട്സ് ആന്റ് സ്പോർട്സ് അക്കാദമി ഉദ്ഘാടനം ചെയ്തു


കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ മലയോര മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് വിവിധ പരിശീലനങ്ങൾ നൽകുന്നതിനായി ഐ.ജെ.എം ആർട്സ് ആന്റ് സ്പോർട്സ് അക്കാദമി ആരംഭിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അന്തർദേശീയ ഫെൻസിംഗ് താരം അമ്പിളി പി.എ മുഖ്യാതിഥിയായിരുന്നു. അക്കാദമിയുടെ ഖോ-ഖോ കോർട്ടിന്റെ ഉദ്ഘാടനം ദേശീയ ഹർഡിൽസ് താരം വർഗ്ഗീസ് എ.ഡി നിർവഹിച്ചു. സ്ക്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ , സ്കൂൾ പ്രിൻസിപ്പാൾ മാത്യു എം.എ, ഹെഡ്മാസ്റ്റർ ബിനു തോമസ്, പി.റ്റി.എ പ്രസിഡന്റ് സണ്ണി വരകിൽ, സുനീഷ് പി. ജോസ് , റ്റിജി പി ആന്റണി എന്നിവർ പ്രസംഗിച്ചു. അക്കാദമിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഫുട്ബോൾ, ഖോ-ഖോ , കരാട്ടേ, ആർച്ചറി , യോഗ, സ്പോക്കൺ ഇംഗ്ലീഷ് , ചിത്രരചന,കാലിഗ്രാഫി , സ്വയം പ്രതിരോധം, വ്യക്തിത്വ വികസനം, പ്രസംഗകല , ഗണിതാഭിരുചി, ശാസ്ത്ര കൗതുകം, ക്രാഫ്റ്റ്‌, ഭാഷാനൈപുണികൾ തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.

Related posts

പേരാവൂരിൽ കോൺഗ്രസ് – സി.പി.എം സംഘർഷം

Aswathi Kottiyoor

ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി, മൊഴികളിൽ അവ്യക്തത’; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

Aswathi Kottiyoor

ഇ. എം.എസ്സ്. എന്ന മൂന്നക്ഷരങ്ങളിലൂടെ വിശ്വ പ്രസിദ്ധനായ, ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് വിട പറഞ്ഞിട്ട് 26 വർഷം

Aswathi Kottiyoor
WordPress Image Lightbox