Uncategorized

മുട്ടിൽ മരംമുറിക്കേസ്: വിചാരണ തടയണമെന്നാവശ്യപ്പെട്ട് റോജി അഗസ്റ്റിൻ സുപ്രിംകോടതിയിൽ

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറിക്കേസിലെ പ്രധാന പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീം കോടതിയെ സമീപിച്ചു.തനിക്കെതിരായ വഞ്ചനാക്കേസിലെ

വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
കേസിൽ വിചാരണ നടപടികളുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് റോജി അഗസ്റ്റിൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി ഉത്തരവ് ഉടനടി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

വ്യാജ രേഖകൾ ചമച്ച് വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചുകടത്തി തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കേസ്. എന്നാൽ, വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും കൃത്യമായ അനുമതിയോടെ, പൂർണ്ണമായും നിയമപരിധിയിൽ നിന്നുകൊണ്ടാണ് മരങ്ങൾ മുറിച്ചതെന്നാണ് റോജി അഗസ്റ്റിന്റെ വാദം.

അതേസമയം, റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം വിദേശമദ്യക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് സഹോദരനായ റോജി അഗസ്റ്റിൻ മുട്ടിൽ കേസിൽ സുപ്രീം കോടതിയിൽ ഹരജി നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button