Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ, ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

തിംഫു: ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാൻ. ഭൂട്ടാൻ ഗെലെഫു മൈൻഡ്‌ഫുൾനസ് സിറ്റിയിൽ നിർമ്മിച്ച 76-ാം നമ്പർ വിശുദ്ധ സ്തൂപം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. ബൗദ്ധ പാരമ്പര്യത്തിലെ പവിത്രമായ ലഹാബാബ് ദുച്ചെൻ ആഘോഷവേളയിലാണ് 108 വിശുദ്ധ സ്തൂപങ്ങളുടെ നിർമ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും നടന്നത്.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്, രാജ്ഞി ജെത്സുൻ പേമ, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്‌ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇന്ത്യ-ഭൂട്ടാൻ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിനും നൽകിയ വലിയൊരു ആദരവാണിതെന്ന് ചടങ്ങിന്‍റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് കിരൺ റിജിജു വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button