Uncategorized

കടംവാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചു; കട ഉടമയായ വയോധികന് ക്രൂര മർദനം

പത്തനംതിട്ടയിൽ കടം വാങ്ങിയ സാധനങ്ങളുടെ പണം ചോദിച്ചതിന് കട ഉടമയായ വയോധികന് ക്രൂര മർദനം. അടൂർ പന്നിവിഴയിൽ ഷറഫുദ്ദീൻ (70) ആണ് ആക്രമണത്തിന് ഇരയായത്.ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. കുക്കൂ എന്നു വിളിക്കുന്ന സുമേഷ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഷറഫുദ്ദീൻ, റസിയ ബീവി (65), ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വയോധികനെയും കുടുംബത്തെയും ശാരീരിക വെല്ലുവിളിയുള്ള കുട്ടിയെയും വീടു കയറി മർദ്ദിച്ചു എന്നാണ് പരാതി. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 7000 സുമേഷ് ഷറഫുദ്ദിന് നൽകാനുണ്ടായിരുന്നു. ഈ പണം ചോദിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് അക്രമത്തിന് ഇരയായവർ പറയുന്നത്. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ സുമേഷ് ഒളിവിൽപ്പോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button