കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിച്ചതോടെ ജില്ലയിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഭക്തജന തിരക്കേറുന്നു.

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ് മഹോത്സവം ഓരോ ദിവസം കഴിയുംതോറും ഭക്തജനങ്ങളുടെ തിരക്ക് മുൻകാലങ്ങളിൽ കാസർഗോഡ് വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നുമാണ് ഭക്തജനങ്ങൾ ഏറെയും എത്തിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും കർണാടക തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും ഭക്തജനങ്ങൾക്ക് ഒഴുകുകയാണ് ഒപ്പം ജില്ലയിലെ മറ്റ് പ്രധാനക്ഷേത്രങ്ങൾ ആയ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ചെറുക്കുന്ന് അന്നപൂർണേശ്വരി ക്ഷേത്രം മാടായി തിരൂവർക്കാട്ട് കാവ് തൃച്ചംബലം ശ്രീകൃഷ്ണ ക്ഷേത്രം മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. എന്നിവിടങ്ങളിലും ഭക്തജനങ്ങൾ ഏറി വരുകയാണ്. അവധി ദിവസങ്ങളിലാകട്ടെ തിരക്ക് നിയന്ത്രണാധിതമാകുന്ന സാഹചര്യങ്ങളും പലയിടങ്ങളിലും ഉണ്ട് കർണാടകയിൽ നിന്നുള്ള ഭക്തജനങ്ങൾ ആണ് ഏറ്റവും കൂടുതൽ വരുന്നത് പലയിടങ്ങളിൽ നിന്നും ട്രാവൽ പാക്കേജുകളിൽ എത്തുന്നവരുടെ എണ്ണം അധികമാണ് ഇതോടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ഭക്തജന തിരക്കാണ്.




