Uncategorized
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവർ പിടിയിലായി

ചെറായി: ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ മോട്ടോർ ബൈക്ക് ഓടിച്ച രണ്ടുപേർക്കെതിരെ മുനമ്പം പൊലിസ് കേസെടുത്തു. ചെറായി സ്വദേശി ജിൻസൺ, പള്ളിപ്പുറം കോവിലകത്തും കടവ് സ്വദേശി സേവ്യർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെറായിയിൽ മുനമ്പം പോലീസ് നടത്തിയ വാഹന പരിശോധനയാണ് ഇരുവരും കുടുങ്ങിയത്.
കേസ് എടുത്തശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.




