Uncategorized

നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി; എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം

ചെന്നൈ: റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി. തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപമാണ് സംഭവം. എൻജിൻ ഘടിപ്പിക്കാത്ത 7 കോച്ചുകൾ ആറ് കിലോമീറ്റർ ഓളം സഞ്ചരിച്ചു. കോച്ചുകൾ പിന്നീട് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. ചെന്നൈ – ബെംഗളൂരു ലൈനിൽ ഇന്ന് രാവിലെ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.അറ്റകുറ്റപ്പണികൾക്കായി ജോളാർപേട്ടൈയിലെ കോച്ച് മെയിന്റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ കോച്ചുകളാണ് നിയന്ത്രണം വിട്ട് തനിയെ നീങ്ങിയത്. എൻജിൻ ഉപയോഗിച്ച് തള്ളിനീക്കിയ കോച്ചുകൾ പിന്നീട് കൃത്യമായി ഉറപ്പിക്കുകയോ നിയന്ത്രണത്തിലാക്കുകയോ ചെയ്തിരുന്നില്ലെന്നാണ് സൂചന. ഇതോടെ കോച്ചുകൾ യാർഡിന്റെ പരിധി കടന്ന് പാളത്തിലൂടെ പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ അസാധാരണമായ ശബ്ദം കേട്ടതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരു ഭാഗത്തുനിന്ന് ജോളാർപേട്ടൈയിലേക്ക് വരികയായിരുന്ന വിവിധ ട്രെയിനുകൾ തടഞ്ഞിട്ടു. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പാളം തെറ്റിയ കോച്ചുകൾ നീക്കം ചെയ്യുന്നതിനായി ഗ്യാസ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് അവ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗങ്ങൾ വേർപെടുത്തി.തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെ കോച്ചുകൾ റെയിൽവേ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button