വനിതാ ഏഷ്യാ കപ്പ് ഫൈനലിന് കിരീടം കൈമാറാനെത്തുക മൊഹ്സിൻ നഖ്‌വി; ഇന്ത്യയുടെ നിലപാടില്‍ ആകാംക്ഷ

malayalam
liveTV
TRENDING :
Mammootty
US – Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
PREV
NEXT
വനിതാ ഏഷ്യാ കപ്പ് ഫൈനലിന് കിരീടം കൈമാറാനെത്തുക മൊഹ്സിൻ നഖ്‌വി; ഇന്ത്യയുടെ നിലപാടില്‍ ആകാംക്ഷ
Author : Gopalakrishnan C
| Sports
Published : Sep 07 2026, 10:27 AM IST
Jay Shah Mohsin Naqvi
Jay Shah-Mohsin Naqvi
Image Credit: X
ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം കിരീടം നേടുകയാണെങ്കിൽ, നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കുമോ എന്ന കാര്യത്തിൽ കായികലോകത്ത് വലിയ ചർച്ച ഉയർന്നു കഴിഞ്ഞു.
ദുബായ്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വി മുഖ്യാതിഥിയായി എത്തുന്നതോടെ, ട്രോഫി സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന്‍റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ നഖ്‌വി ദുബായിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം കിരീടം നേടുകയാണെങ്കിൽ, നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കുമോ എന്ന കാര്യത്തിൽ കായികലോകത്ത് വലിയ ചർച്ച ഉയർന്നു കഴിഞ്ഞു.




