22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വേനല്‍മഴയില്‍ 38 ശതമാനത്തിന്‍റെ കുറവ് ; കേരളം വെന്തുരുകും
Kerala

വേനല്‍മഴയില്‍ 38 ശതമാനത്തിന്‍റെ കുറവ് ; കേരളം വെന്തുരുകും

വേനൽമഴയിൽ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 38 ശതമാനത്തിന്റെ കുറവ്. വടക്കൻ ജില്ലകളിലാണ് മഴക്കുറവ് ഏറെയും കൂടുതല്‍ അനുഭവപ്പെട്ടത്.വേനൽക്കാലത്ത് തീരെ മഴ കിട്ടാതിരുന്നത് കണ്ണൂരിലാണ്. 100 ശതമാനം മഴ കുറവാണ് കണ്ണൂരിൽ രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴ കുറവും കാസർകോട്, കണ്ണൂർ ജില്ലകളിൽ 94 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ 82 ശതമാനം മഴ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിൽ മാത്രമാണ്. 27 ശതമാനം അധികം മഴയാണ് പത്തനംതിട്ടയിൽ കിട്ടിയത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ സാധാരണ മഴ കിട്ടി.വേനൽ മഴ മെച്ചപ്പെട്ടില്ലെങ്കിൽ വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.

Related posts

അടുത്ത വര്‍ഷം മുതല്‍ ആണ്‍ പെണ്‍ വിദ്യാലയങ്ങള്‍ വേണ്ട: ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

Aswathi Kottiyoor

ബ​ജ​റ്റ് വി​ഹി​തം കൊ​ണ്ട് 131 ബ​സു​ക​ൾ വാ​ങ്ങാ​ൻ ക​രാ​ർ

Aswathi Kottiyoor

മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox