24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മന്ത് -ഡെങ്കി: ജില്ലയിൽ 19 ഹോട്ട്‌സ്പോട്ടുകൾ
Kerala

മന്ത് -ഡെങ്കി: ജില്ലയിൽ 19 ഹോട്ട്‌സ്പോട്ടുകൾ

കണ്ണൂർ: പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ ജാഗ്രത പദ്ധതിയുടെ മാർഗരേഖ പുറത്തുവന്നപ്പോൾ ജില്ലയിൽ 11 ഡെങ്കിപ്പനി ഹോട്ട്‌സ്പോട്ടുകളും 8​ മന്ത് രോഗ ഹോട്ട്‌സ്പോട്ടുകളും. കണ്ണൂർ കോർപ്പറേഷൻ,​ തലശ്ശേരി നഗരസഭ, എന്നിവിടങ്ങളിലും ഉളിക്കൽ,​ പായം,​ ചിറ്റാരിപ്പറമ്പ,​ പെരിങ്ങോം-വയക്കര,​ ചെറുപുഴ,​ ആലക്കോട്,​ അയ്യൻ‌കുന്ന്,​ കോളയാട്,​ മുഴക്കുന്ന് പഞ്ചായത്തുകളിലുമാണ് ഡെങ്കി ഹോട്ട്‌സ്പോട്ടുകളുള്ളത്. കണ്ണൂർ കോർപ്പറേഷൻ,​ തലശ്ശേരി നഗരസഭ, ചിറക്കൽ,​ ഉളിക്കൽ,​ അഴീക്കോട്,​ പായം,​ കോളയാട്,​ ആറളം എന്നിവിടങ്ങളിൽ മന്ത് ഹോട്ട്‌സ്പോട്ടുകളും പ്രഖ്യാപിച്ചു. ജില്ല കളക്ടർ എസ്.ചന്ദ്രശേഖർ,​ ജില്ലാ ആരോഗ്യ സർവയലൻസ് ഓഫീസർ ഡോ. എം.പി ജീജ,​ ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായിക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ യോഗത്തിലാണ് വിലയിരുത്തൽ. വിവിധ വകുപ്പുകൾ ഏകീകരിച്ചു കൊണ്ട് രോഗ നിയന്ത്രണത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ജില്ല കളക്ടർ നിർദ്ദേശം നൽകി

Related posts

സ​ർ​വീ​സ് വ്യാ​പി​പ്പി​ച്ച് കെ​എ​സ്ആ​ർ​ടി​സി.

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി​ക്ക് വേ​ഗ​പ്പൂ​ട്ടുണ്ട്; ഓ​ടു​ന്പോ​ൾ അ​ല്ല, ടെ​സ്റ്റി​നു മാ​ത്രം!

Aswathi Kottiyoor

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

Aswathi Kottiyoor
WordPress Image Lightbox