24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വര്‍ണവില ആദ്യമായി 45000 കടന്നു ; ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 49,013 രൂപ
Kerala

സ്വര്‍ണവില ആദ്യമായി 45000 കടന്നു ; ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 49,013 രൂപ

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് ഉയരത്തിൽ. വെള്ളിയാഴ്ച മുൻ റെക്കോഡായ 45,000 രൂപ മറികടന്ന് പവൻ 45,320 രൂപയിലെത്തി. പവന് 440 രൂപയാണ് കൂടിയത്. ​ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയുമായി. ഒരു പവൻ ആഭരണം വാങ്ങാൻ നികുതിയും പണിക്കൂലിയും ഉൾപ്പെടെ കുറഞ്ഞത് 49,013 രൂപ വേണം.

തുടർച്ചയായി രണ്ട് ദിവസം വില ഉയർന്ന് 44,960 രൂപയിലെത്തിയ പവന് വ്യാഴാഴ്ച 80 രൂപ കുറഞ്ഞിരുന്നു. യുഎസിലെ ബാങ്ക് തകർച്ചകൾ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയപ്പോൾ മാർച്ച് 18ന് പവൻ 44,240 രൂപയിലേക്ക് എത്തി. പിന്നീട് 43,600 രൂപയിലേക്ക് താഴ്ന്നെങ്കിലും ഈ മാസം അഞ്ചിന് ഒറ്റയടിക്ക്‌ 760 രൂപ വർധിച്ച് 45,000 രൂപയിലേക്ക് ഉയർന്നു. പിന്നീട്‌ കുറഞ്ഞെങ്കിലും കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് 1000 രൂപ വർധിച്ചു

Related posts

സപ്ലൈകോ ഓണവിപണി ടെൻഡർ അരി മൂന്നിലൊന്നു പോലും ലഭിക്കാതെ സപ്ലൈകോ

Aswathi Kottiyoor

കോവിഡ് രോഗികൾക്ക് ‘വീട്ടുകാരെ വിളിക്കാം’

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox