24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരള രാഷ്ട്രീയത്തിലേക്ക് മോദിയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്കാ’യി വന്ദേഭാരത്; കരുതലോടെ എതിരാളികൾ
Uncategorized

കേരള രാഷ്ട്രീയത്തിലേക്ക് മോദിയുടെ ‘സര്‍ജിക്കല്‍ സ്ട്രൈക്കാ’യി വന്ദേഭാരത്; കരുതലോടെ എതിരാളികൾ


തിരുവനന്തപുരം ∙ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ട്രെയിന്‍ എത്തുന്നത് അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എന്‍.െക.പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. വന്ദേഭാരത് ട്രെയിന്‍ െപട്ടെന്ന് എത്തിയതിനു പിന്നില്‍ കപട രാഷ്ട്രീയമാണെന്ന വിമർശനവുമായി ഡിവൈഎഫ്െഎയും രംഗത്തെത്തി. സാങ്കേതികവിദ്യ വളരുന്നതിന് അനുസരിച്ച് രാജ്യത്ത് വികസനം വരുമെന്നും, അത് ഏതെങ്കിലും സർക്കാരിന്റെ നേട്ടമല്ലെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. ഭരണം ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ ലക്ഷ്യത്തിന് എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ് വന്ദേഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, വന്ദേഭാരത് മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണെന്നാണ് ബിജെപി നേതാവും റെയില്‍വേ പിഎസ്‍സി ചെയര്‍മാനുമായ പി.കെ കൃഷ്ണദാസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരിട്ട് ഒരുക്കിയ സര്‍പ്രൈസായിരുന്നു കേരളത്തിനുള്ള വന്ദേ ഭാരത് എക്സ്പ്രസ്. വന്ദേ ഭാരത് എക്സ്പ്രസ് ഈ മാസം 25ന് തിരുവനന്തപുരത്ത് ഫ്ലാഗ് ഒാഫ് ചെയ്യാനുള്ള നീക്കത്തില്‍ ശരിക്കും ഒരു ടിപ്പിക്കല്‍ മോദി ടച്ചുണ്ടെന്ന് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നു. അതിനൊപ്പം കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള സര്‍ജിക്കല്‍ സ്ട്രൈക്കും.

ട്രെയിൻ അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് കാര്യമായ വിശദാംശങ്ങള്‍ ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഉദ്ഘാടനം വരെ കാര്യങ്ങള്‍ എത്തിയ ശേഷമാണ് വിവരം പരസ്യമായത്. വികസന നീക്കത്തിനൊപ്പം നില്‍ക്കുമ്പോഴും വന്ദേഭാരതിലൂടെ കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്ന അതിവേഗ നീക്കത്തെ കുതലോടെയാണ് എതിരാളികള്‍ കാണുന്നത്. പ്രത്യേകിച്ച് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാരിനിക്കെ.

തിരുവനന്തപുരം ഉൾപ്പെടെയുള്ള ലോക്സഭാ സീറ്റുകളിൽ ഇത്തവണ ബിജെപി വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. വന്ദേ ഭാരത് ട്രെയിന്‍ െപട്ടെന്ന് എത്തിയതിനു പിന്നില്‍ കപടരാഷ്ട്രീയമാണെന്ന ഡിവൈഎഫ്െഎ കുറ്റപ്പെടുത്തൽ ഈ പശ്ചാത്തലത്തിലാണ്. െറയില്‍ വികസനത്തില്‍ പരിഗണന ലഭിക്കാതിരുന്ന കേരളത്തിലേക്ക് വന്ദേഭാരത് എത്തുന്നതില്‍ സന്തോഷം രേഖപ്പെടുത്തിയെങ്കിലും, ട്രെയിന്‍ എത്തുന്നത് രഹസ്യമായി വച്ചത് എന്തിനാണെന്നും രാഷ്ട്രീയലക്ഷ്യമാണ് ഇത്തരം രഹസ്യ സ്വഭാവത്തിനുപിന്നിലെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപിയും കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന് പിന്നാലെ മോദി ഫ്ലാഗ് ഒാഫ് ചെയ്യുന്ന വികസനത്തിന്‍റെ രാഷ്ട്രീയത്തെയും കേരള ബിജെപി എങ്ങനെ ഉപയോഗപ്പെടുത്തുമെന്നതാണ് ഇനി നിര്‍ണായകം.

Related posts

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി

Aswathi Kottiyoor

‘കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം’; പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്

Aswathi Kottiyoor

തീ കൊളുത്തിയ അതേ ട്രെയിനിൽ യാത്ര തുടർന്നു; ഷാറുഖ് സെയ്ഫിയുടെ ‘എസ്കേപ് റൂട്ട്

Aswathi Kottiyoor
WordPress Image Lightbox