28.6 C
Iritty, IN
June 14, 2024
  • Home
  • Uncategorized
  • വിഷ രഹിത പച്ചക്കറി വിഷു ചന്തയുടെ പ്രവർത്തനം കേളകത്ത് തുടങ്ങി
Uncategorized

വിഷ രഹിത പച്ചക്കറി വിഷു ചന്തയുടെ പ്രവർത്തനം കേളകത്ത് തുടങ്ങി

കേരള കർഷകസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനി
എഫ്.ഐ.ജി കേളകം യൂണിറ്റിൻ്റെ വിഷ രഹിത പച്ചക്കറി വിഷു ചന്തയുടെ പ്രവർത്തനം കേളകത്ത് തുടങ്ങി. എ.ഐ.കെ.എസ് ദേശീയ കൗൺസിൽ അംഗം എൻ.ആർ.സക്കീന വിഷുച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ് ആദ്യ വില്പന നടത്തി.എഫ്.ഐ.ജി കേളകം യൂണിറ്റ് പ്രസിഡൻ്റ് എ.കേശവൻ അദ്ധ്യക്ഷത വഹിച്ചു.കേരള കർഷകസംഘം പേരാവൂർ എരിയ സെക്രട്ടറി എം.എസ്.വാസുദേവൻ, കർഷക സംഘം കേളകം പ്രസിഡൻ്റ് പി.കെ.മോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. എഫ്.ഐ.ജി കേളകം യൂണിറ്റ് പ്രസിഡൻ്റ് ടി.ജെ.തങ്കച്ചൻ സ്വാഗതവും, എഫ്.ഐ.ജി വില്ലേജ് കമ്മിറ്റി മെമ്പർ പി.പി.ശശി നന്ദിയും പറഞ്ഞു. മെമ്പർമാരായ ശശി പുത്തൻപുരയിൽ, സജി തണ്ടപ്പുറം എന്നീ കർഷകർ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികൾക്കൊപ്പം മറ്റു
കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച വിഷ രഹിത പച്ചക്കറികളാണ് ന്യായവിലയ്ക്ക് ഈസ്റ്റർ – വിഷു ചന്തയിലൂടെ വിതരണം ചെയ്യുന്നത്.

Related posts

സിപിഐ എം നേതാവ്‌ ഇ ഗോവിന്ദൻ അന്തരിച്ചു

Aswathi Kottiyoor

‘മകളുടെ വിവാഹാവശ്യത്തിന് പണം തിരികെ ചോദിച്ചു, തന്നില്ല.. വിവാഹം മുടങ്ങി’; കണ്ടല ബാങ്കിലെ നിക്ഷേപകർ പെരുവഴിയിൽ

Aswathi Kottiyoor

പേഴ്സണൽ ലോണിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു; പോയത് രണ്ട് ലക്ഷം രൂപ, യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox