Uncategorized

വീടോ അതോ ബാറോ? ആൻായുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ
അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എക്സൈസ് സംഘം ഇവിടെ എത്തിച്ചേർന്നത്. സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ ഈ വീട്ടിൽ എസ്.ഐ.ടി രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് എക്സൈസിനോട് പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.

കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് സ്ഥലത്തെത്തിയത്. ഇവർ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വീടിനുള്ളിലേക്ക് കയറി പരിശോധന നടത്തുകയാണ്.ഫുട്ബോൾ സ്പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button