24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അജി കൃഷ്ണന്‍; ഹര്‍ജി തള്ളി ഹൈക്കോടതി
Uncategorized

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അജി കൃഷ്ണന്‍; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി ∙ സ്വര്‍ണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത് കേസ് ഇഡിയും കസ്റ്റംസും ശരിയായ രീതിയിലാണ് അന്വേഷിക്കുന്നതെന്നും കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി ശരിവച്ചു. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് കേസുമായി യാതൊരു ബന്ധവുമില്ലെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നു കാണിക്കാൻ തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ലെന്നും കോടതി വ്യക്തമാക്കി.

Related posts

മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി വേണം; കർ‌ശന നിർദേശവുമായി ഡി.ജി.പി

Aswathi Kottiyoor

നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം;

Aswathi Kottiyoor

റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന വ്യാജവാർത്ത തള്ളിക്കളയുക: ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox