Uncategorized

`പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണം’;ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ

ദില്ലി: ദില്ലിയിൽ ​ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും സുപ്രീംകോടതി ബാർ അസോസിയേഷനും ചീഫ് ജസ്റ്റിസിന് കത്തയച്ചത്. മുതിർന്ന അഭിഭാഷകരെ അടക്കം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയതായാണ് പരാതി. സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ബലമായി നേരിട്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ അപലപിക്കുന്നതായും സംഘടനകൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button