Uncategorized

റേഷൻ ചാക്കുകളിൽ ഇനിമുതൽ ക്യുആർ കോഡ്; നടപടി കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ

സംസ്ഥാനത്ത് റേഷൻ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിൻ്റെ ഭാഗമായി റേഷൻ ചാക്കുകളിൽ ക്യു.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തും.

മില്ലുകളിൽ നിന്ന് റേഷൻ കടകളിലേക്ക് നേരിട്ടെത്തിക്കുന്ന ചാക്കുകളിലായിരിക്കും ഇനിമുതൽ ക്യു.ആർ. കോഡ് പതിപ്പിക്കുക. ഇതിനുപുറമെ പാടങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ലുമായി മില്ലുകളിലേക്ക് പോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ഇതുവഴി നെല്ല് സംഭരണം മുതൽ റേഷൻ അരി കടകളിൽ എത്തുന്നതുവരെയുള്ള നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സപ്ലൈകോ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button