Uncategorized

ക്ഷേമപെൻഷൻ ഇനി കൈകളിലെത്തില്ല; ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രം, യുഡിഎഫ് സർക്കാർ നിർത്തലാക്കുന്നത് ജനങ്ങൾക്ക് ആശ്വാസമായ സംവിധാനം

ഇനി മുതല്‍ ക്ഷേമപെന്‍ഷന്‍ ജനങ്ങളുടെ കൈയ്യില്‍ നേരിട്ടെത്തില്ല. ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇനി ക്ഷേമപെന്‍ഷന്‍ എത്തുക ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം പാലിച്ചാണ് പുതിയ തീരുമാനമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

വയോജനങ്ങളുടെ കൈകളിലേക്ക് സഹകരണ ബാങ്ക് ജീവനക്കാരന്‍ നേരിട്ട് ക്ഷേമപെന്‍ഷന്‍ എത്തിക്കുന്ന സംവിധാനം വിഡി സതീശന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ക്ഷേമ പെന്‍ഷന്‍
ഇനി നേരിട്ട് എത്തിക്കുക കിടപ്പുരോഗികള്‍ക്ക് മാത്രമെന്നാണ് ഉത്തരവില്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്ഷക്കണക്കിന് വയോജനങ്ങള്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതോടെ അവസാനിപ്പിക്കുന്നത്. പെന്‍ഷന്‍ വീട്ടിലെത്തിക്കുക വഴി സഹകരണസംഘങ്ങള്‍ക്ക് നല്‍കാന്‍ ഇന്‍സെന്റീവ് ഇനത്തില്‍ ചിലവ് വരുന്നൂവെന്നും ഡയറക്ടട് ബെനിഫിറ്റ് ട്രാസ്ഫര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം പാലിക്കാന്‍ ആകുന്നില്ലെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button