24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ എതിർത്തില്ല; ഇപ്പോൾ എന്തിന് ?: വിമർശനവുമായി ലോകായുക്ത
Uncategorized

2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ എതിർത്തില്ല; ഇപ്പോൾ എന്തിന് ?: വിമർശനവുമായി ലോകായുക്ത


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ആർ.എസ്.ശശികുമാറിന്റെ പുനഃപരിശോധനാ ഹർജി ലോകായുക്ത പരിഗണിക്കുന്നു. നിയമസാധുത നേരത്തെ പരിഗണിച്ചതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. അത് അറിയാമെന്ന് ലോകായുക്ത പറഞ്ഞു. എന്നാൽ ഉത്തരവിൽ പറയുന്നില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.

2018ൽ ഭിന്നവിധി ഉണ്ടായപ്പോൾ നിങ്ങൾ എതിർത്തില്ല. ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ട്? ഉത്തരം പറയണമെന്ന് ഹർജിക്കാരനോട് ലോകായുക്ത പറഞ്ഞു. ഹർജി ഫുൾബെഞ്ചിന് വിട്ടത് ചട്ടപ്രകാരമാണ്. അവിടെ വിശദമായി വാദം കേൾക്കും. മൂന്നാമത്തെ ജഡ്ജിക്കൊപ്പം കേൾക്കുമ്പോൾ തന്റെ ഇപ്പോഴത്തെ നിലപാട് മാറാമല്ലോയെന്ന് ലോകായുക്ത പറഞ്ഞു. അതേസമയം, ഈ ഉത്തരവ് ചോദ്യംചെയ്യാനേ പാടില്ലായിരുന്നുവെന്ന് ഉപലോകായുക്ത വ്യക്തമാക്കി.

Related posts

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി.

കരുനാഗപ്പളളി അപകടം: അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, ഡോ. ശ്രീക്കുട്ടിയും പ്രതിയാകും

Aswathi Kottiyoor

6 പേർ ടെക്സ്റ്റൈൽസിലെത്തി, 2 പേരെ കാണാതയപ്പോൾ ഉടമക്ക് സംശയം, നോക്കിയപ്പോൾ 17.5 ലക്ഷത്തിന്റെ സാരി കാണാനില്ല!

Aswathi Kottiyoor
WordPress Image Lightbox