24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കാണാതായ ഭാര്യ കാമുകനൊപ്പം പോലീസ് സ്‌റ്റേഷനില്‍; വിഷംപുരട്ടിയ കത്രിക കൊണ്ട് കാമുകനെ കുത്തി ഭര്‍ത്താവ്.
Uncategorized

കാണാതായ ഭാര്യ കാമുകനൊപ്പം പോലീസ് സ്‌റ്റേഷനില്‍; വിഷംപുരട്ടിയ കത്രിക കൊണ്ട് കാമുകനെ കുത്തി ഭര്‍ത്താവ്.


മാള(തൃശ്ശൂര്‍): കാണാതായ ഭാര്യയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ കാമുകനെ ഭര്‍ത്താവ് കത്രിക കൊണ്ട് തലയ്ക്ക് കുത്തി. പഴയന്നൂര്‍ വെന്നൂര്‍ സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷാ (34)ണ് കാര്യാട്ടുകര സ്വദേശി കോഴിപ്പറമ്പില്‍ സജീഷിനെ( 35) മാള പോലീസ് സ്റ്റേഷനില്‍വെച്ച് കുത്തിയത്. സ്റ്റേഷന്റെ സന്ദര്‍ശകമുറിയിലായിരുന്നു സംഭവം. കുത്തേറ്റ സജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിനെ മാള എസ്.എച്ച്.ഒ. സജിന്‍ ശശി അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.

ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഏപ്രില്‍ ഒന്നിനാണ് അഭിലാഷ് മാള പോലീസില്‍ പരാതി നല്‍കിയത്. അഭിലാഷും ഭാര്യയും വടമയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കോട്ടവാതിലിലുള്ള ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ചു വയസ്സില്‍ത്താഴെയുള്ള രണ്ട് കുട്ടികളുമൊത്ത് താമസിക്കുന്നതിനിടയിലാണ് ഭാര്യയെ കാണാതാകുന്നത്. അഭിലാഷിന്റെ പരാതിയില്‍ പോലീസ്, ഭാര്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പം സുഹൃത്ത് സജീഷും എത്തിയിരുന്നു.സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയമുള്ളത്. സ്റ്റേഷനില്‍ എത്തിയ സജീഷിനോട് മക്കളുടെ അമ്മയെ വിട്ടുതരാന്‍ അഭിലാഷ് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് തലയ്ക്ക് കുത്തിയത്. മൂന്നാം തീയതിയാണ് മാള ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള കടയില്‍നിന്ന് അഭിലാഷ് കത്രിക വാങ്ങിയത്. അന്നുതന്നെ വിഷവും വാങ്ങി സൂക്ഷിച്ചിരുന്നു.

കത്രികയില്‍ വിഷം പുരട്ടിയാണ് കുത്തിയതെന്ന് പോലീസിനോട് പറഞ്ഞു. വാങ്ങിയത് മാരകവിഷമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സമയത്ത് പോലീസുകാരും സമീപത്തുണ്ടായിരുന്നു. പിടിച്ചുമാറ്റുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന പോലീസുകാരന് നിസാര പരിക്കേറ്റിട്ടുണ്ട്.

വലിയതോതില്‍ രക്തം വാര്‍ന്നുപോയ സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്ന പോലീസ് സ്റ്റേഷനിലെ സന്ദര്‍ശക ഹാളില്‍ ശാസ്ത്രീയ പരിശോധന നടത്തി. വധശ്രമത്തിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.

Related posts

നഷ്ടമായത് 17വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ; ഒടുവിൽ അന്വേഷണം, നീതി കിട്ടിയില്ലെങ്കിൽ സമരമെന്ന് ബിന്ദു

Aswathi Kottiyoor

യുവതിയെ തട്ടിക്കൊണ്ടുപോയി, ആസിഡ് ഒഴിച്ചു; കൊന്ന് കിണറ്റിൽ തള്ളി

Aswathi Kottiyoor

ഐഫോൺ, സ്മാർട്ട് വാച്ച്, സ്വർണം… ജോലിക്ക് വരുന്ന ദിവസമൊക്കെ ഓരോന്ന് കാണാതാവും; തന്ത്രപൂർവം കുടുക്കി വീട്ടുടമ

Aswathi Kottiyoor
WordPress Image Lightbox