23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ
Kerala

ഗവർണർ ഒപ്പിടേണ്ടത്‌ 10 ബിൽ

സംസ്ഥാന നിയമസഭ പാസാക്കി ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്‌ 10 ബിൽ. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ നാലും മുൻ സമ്മേളനങ്ങൾ പാസാക്കിയ ആറും ബില്ലിലാണ്‌ ഗവർണർ ഒപ്പിടാനുള്ളത്‌.

കേരള പൊതുജനാരോഗ്യ ബില്ലാണ്‌ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളിൽ ഒന്ന്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യ–- -മൃഗ സമ്പർക്കത്തിന്റെയും ഭാഗമായി പുതിയ വൈറസുകളെയും രോഗാണുക്കളെയും പകർച്ചവ്യാധികളെയും മഹാമാരികളെയും പ്രതിരോധിക്കേണ്ടതടക്കമുള്ള കാര്യങ്ങളാണ്‌ ഉള്ളടക്കം. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്‌ത്രീ‌കൾ, കുട്ടികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവർക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ബില്ലാണ്‌ ഗവർണറുടെ അംഗീകാരത്തിനായി കാത്തുകിടക്കുന്നത്‌.

സ്വകാര്യ വനഭൂമിയിൽ 50 സെന്റുവരെ കൈവശമുള്ളവർക്ക്‌​ കൈവശരേഖ നൽകാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ വനം നിക്ഷിപ്തമാക്കൽ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്​തമാക്കലും പതിച്ചുകൊടുക്കലും) നിയമത്തിലെ ചെറുകിട കർഷകരെ സാരമായി ബാധിക്കുന്ന വിഷയങ്ങൾ പരിഹരിക്കുക എന്നത്‌ മലയോരകർഷകരുടെ ദീർഘകാല ആവശ്യമാണ്‌. അംഗീകാരമില്ലാത്ത നിർമിതികൾ പിഴ ചുമത്തി ക്രമവൽക്കരിക്കാനായി കേരള പഞ്ചായത്തീരാജ്‌, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതിക്കായി പാസാക്കിയ ബില്ലുകളും ഗവർണർക്ക്‌ അയച്ചിട്ടുണ്ട്‌.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി വിദഗ്‌ധ പണ്ഡിതരെ നിയമിക്കുന്നത്‌ വ്യവസ്ഥ ചെയ്യുന്ന ബിൽ, വൈസ്‌ ചാൻസലർ തെരഞ്ഞെടുപ്പിന്‌ സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌ വ്യവസ്ഥപ്പെടുത്തൽ നിർദേശിച്ച ബില്ലുകൾ, സ്വാശ്രയ കോളേജുകളുടെ പ്രവർത്തനം നിയന്ത്രിക്കാനുള്ള ബിൽ, ലോകായുക്ത യോഗ്യതയും നിയമനവും ലോക്‌പാൽ നിയമത്തിന്‌ അനുസൃതമാക്കുന്ന കേരള ലോകായുക്ത ഭേദഗതി ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ (വഖഫ്‌ ബോർഡിനു കീഴിലെ സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ ബിൽ എന്നിവയാണ്‌ മുൻ സമ്മേളനങ്ങൾ പാസാക്കി ഗവർണറുടെ ഒപ്പിനായി കാത്തുകിടക്കുന്നത്‌

Related posts

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ.

Aswathi Kottiyoor

സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സു​ര​ക്ഷ കൂ​ട്ടി

Aswathi Kottiyoor

പാലക്കാട് കൊലപാതകം: നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox