22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • രാജ്യത്ത് 7,830 പേർക്ക് കോവിഡ്; 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്
Uncategorized

രാജ്യത്ത് 7,830 പേർക്ക് കോവിഡ്; 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്


ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷം കുതിപ്പ്. കഴിഞ്ഞ ദിവസം 7,830 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തത്. 223 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 40,215 ആയി.

16 മരണങ്ങൾ കൂടിയുണ്ടായതോടെ ആകെ മരണസംഖ്യ 5,31,016 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 2 വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണു മരിച്ചത്. കേരളത്തിൽ 5 മരണം റിപ്പോർട്ട് ചെയ്തു.

രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ (5,676) വലിയ വർധനയുണ്ടായി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4.47 കോടി. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനാണു ഇതിനുമുൻപ് പ്രതിദിന കേസുകളിൽ വർധനയുണ്ടായത്– 7,946. കൊറോണ വൈറസിന്റെ വകഭേദമായ എക്സ്ബിബി1.16 ആണ് 1,774 പേരിലുള്ളത്. ഇതുവരെ 220.66 കോടി ഡോസ് കോവിഡ് വാക്സീൻ രാജ്യത്തു വിതരണം ചെയ്തു.

Related posts

വായുമലിനീകരണം രൂക്ഷം, ദില്ലിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് ഒരാഴ്ച അവധി

Aswathi Kottiyoor

വടക്കൻ ഗാസയിലേക്ക് കടന്നുകയറി ഇസ്രയേൽ ടാങ്കുകൾ, കരമാർഗ്ഗവും ആക്രമണം തുടങ്ങി

Aswathi Kottiyoor

കേളകം യു.എം.സി യൂണിറ്റ് ജനറൽ ബോഡി യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox